Thursday, 24 March 2011

വികസന പ്രവര്‍ത്തനങ്ങള്‍


പൊതുമരാമത്ത് കെട്ടിടങ്ങള്‍
 



 
മണ്ഡലത്തില്‍ 14.5 കോടി രൂപയാണ് ഈ കാലയളവില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. വിജിലന്‍സ് കോടതി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത് ജില്ലയിലേയും സമീപ ജില്ലകളിലേയും വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കുന്നതിന് വേഗത കൈവരിക്കാന്‍ സാധിച്ചു. ജില്ലയില്‍ പലയിടങ്ങളിലായി ഇതുവരെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വാണിജ്യ നികുതി ഓഫീസുകള്‍ ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ 2010 മെയ് 31-ാം തീയതിയോടു കൂടി സാധിച്ചു. ജില്ലിയലെ വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിന് വയസ്സക്കരക്കുന്നില്‍ നവീന രീതിയിലുള്ള മൂന്നുനില മന്ദിരത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം 2010 ഏപ്രില്‍ 25ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. ഇവ കൂടാതെ കോട്ടയത്ത് സര്‍വ്വേ സ്കൂള്‍, പള്ളത്ത് പോസ്റ്റ് മെട്രിക്  ഹോസ്റ്റ്ൽ, തിരുനക്കരയില്‍ സപ്ളൈകോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ നിര്‍മ്മിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.