കാര്‍ഷിക മേഖല
|
|
മണ്ഡലത്തിലെ കാര്‍ഷിക മേഖലയിലെ നെല്ലുല്‍പ്പാദന രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാന്‍ ഈ കലയളവില്‍ സാധിച്ചു. തരിശായി കിടന്നിരുന്ന 118.87 ഹെക്ടറിലേറെ പാടശേഖരങ്ങളില്‍ വനിതാ സ്വാശ്രസംഘത്തിന്‍റെയും, പാടശേഖര സമിതിയുടെയും നേതൃത്വത്തില്‍ കൃഷിയിറക്കിയിരിക്കുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍റെ കുട്ടനാടന്‍ പായ്ക്കേജില്‍ കോട്ടയം മണ്ഡലത്തിന്‍റെ തിരുവാര്‍പ്പ്, കുമരകം, നാട്ടകം എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ ഉള്‍പ്പെടുത്തി 166 കോടി രൂപ അനുവദിപ്പിക്കാന്‍ സാധിച്ചു. ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ ടാക്ടര്‍, പവ്വര്‍ ടില്ലര്‍, വാച്ചാല്‍ നിര്‍മ്മാണം എന്നീ ഇനങ്ങളില്‍ 8,94,159 രൂപ ചെലവഴിച്ചു. പ്രകൃതിക്ഷോഭം, വേനല്‍മഴ, മടവീഴ്ച എന്നിവ മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് 2.69 കോടി രൂപ വിതരണം ചെയ്തു |
|