Thursday, 24 March 2011

വികസന പ്രവര്‍ത്തനങ്ങള്‍


 
വ്യവസായ മേഖല 
 


വ്യവസായ രംഗത്ത് പുതിയതായി 2 ഡസനോളം ചെടുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു. അടഞ്ഞുകിടന്നിരുന്ന കാസിനോവ ഡിസ്റിലറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. ഉല്പാദനം നിലച്ചിരുന്ന ട്രവന്‍കൂര്‍ സിമിന്‍റ്സ് പുന:പ്രവര്‍ത്തിപ്പിക്കാനും, അതിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും 7 കോടി രൂപ അനുവദിപ്പിക്കാനും കഴിഞ്ഞു.
 
 
ഇന്ത്യയിലാദ്യമായി സ്വകാര്യ പൊതുമേഖല പങ്കാളിത്തത്തോട് കൂടി ആരംഭിച്ച ഈ തുറമുഖം 9 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ തുറമുഖത്തിന് കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കാര്‍ഷിക വ്യാവസായിക ടൂറിസം മേഖലയ്ക്ക് വളരെ പുരോഗതി ഉളവാക്കാന്‍ കഴിയും. കോട്ടയം പോര്‍ട്ട് ആന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ലിമിറ്റഡ് എന്ന പേരിലാണ് ഈ തുറമുഖം അറിയപ്പെടുന്നത്. കോട്ടയത്തിനും സമീപ ജില്ലകള്‍ക്കും പുതിയ വികസന സാധ്യതകള്‍ ഒരുക്കുന്ന ഈ മഹത്തായ സംരംഭം 2009 ആഗസ്റ്റ് മാസം 17-ാം തീയതി കേരളത്തിന്‍റെ വ്യാവസായിക വകുപ്പ് മന്ത്രി ശ്രീ.എളമരം കരീം നാടിന് സമര്‍പ്പിച്ചു