Sunday, 27 March 2011

രക്ഷാപ്രവര്‍ത്തനങ്ങള്‍







തേക്കടിബോട്ടപകടം: 2009 ഒക്ടോബര്‍ 1-ാം തീയതി ബോട്ടപകടം ഉണ്ടായത് അറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും അപടത്തില്‍ മരണമടഞ്ഞ അന്യദേശക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായമാകുംവിധം പ്രവര്‍ത്തിക്കുകയും ചെയ്തു.

2010 മാര്‍ച്ച് 24-ാം തീയതി താഴത്തങ്ങാടി ബസ്സ് അപകടം ഉണ്ടായപ്പോള്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും വ്യോമസേനയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതിനും, പരിക്കേറ്റവര്‍ക്ക് അടിയന്തിരമായി വൈദ്യ സഹായം എത്തിക്കാനും മെഡി.കോളേജിലും, ജില്ലാ ആശുപത്രിയിലും ആവശ്യമായ സജ്ജീകരണം ഒരുക്കുന്നതിനും സാധിച്ചു.

കിടങ്ങൂര്‍ വാഹനാപകടം: 29.05.2010-ല്‍ പുലര്‍ച്ചെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിന് സമീപമുളള പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് കാര്‍ മറിഞ്ഞ് കാണാതായ പെണ്‍കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ആവശ്യമായ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും സാധിച്ചു.

കോട്ടയം സി.എം.എസ്.കോളേജിന് സമീപത്ത് വച്ച് ബൈക്ക് ഗട്ടറില്‍പ്പെട്ട് തെറിച്ച് വീണ് ബസ്സ് കയറിയ അനീഷിനേയും കുഞ്ഞിനേയും ഭാര്യയേയും മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ആവശ്യമായ ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

2009-ല്‍ കണമലയില്‍ ശബരിമല അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ലോറിമറിഞ്ഞ് 16 പേര്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍കോളേജില്‍ എത്തി പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാനും ആവശ്യമായ സജ്ജീകരണം ഒരുക്കുന്നതിനും സാധിച്ചു.