Thursday, 24 March 2011

കോട്ടയം മണ്ഡലം


കോട്ടയം മണ്ഡലം

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കോട്ടയം മണ്ഡലത്തില്‍ 332 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. 82.30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

കോട്ടയം നിയോജകമണ്ഡലം വികസന ശില്പശാല

കോട്ടയത്തിന്റെ സമഗ്ര വികസനം എന്ന ഏക അജണ്ടയില്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെയുളള വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍ വേണ്ടി ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍, സാംസാകാരിക പ്രവര്‍ത്തകര്‍, നാട്ടറിവിന്റെ തനിമയില്‍ മഹത്വം പരിപാലിക്കുന്നവര്‍, സര്‍വ്വോപരി വികസന തല്‍പരരായ ബഹുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടുകൂടി ജില്ലയില്‍ രണ്ട് വികസന ശില്പശാലകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നു.2006 ജൂലൈ 8 ശനിയാഴ്ച മാമ്മന്‍ മാപ്പിള ഹാളില്‍ ഒന്നാം ഘട്ട ശില്പശാല മാധ്യമ ലോകത്തിലെ കുലപതിയും, സര്‍വ്വോപരി അക്ഷരങ്ങളുടെ ആചാര്യനും, മനോരമ ചീഫ് എഡിറ്ററുമായിരുന്ന പത്മമഭൂഷണ്‍ ശ്രീ.കെ.എം. മാത്യുക്കുട്ടിച്ചായനാണ് ഉദ്ഘാടനം ചെയ്തത്. 2007 സെപ്തംബര്‍ 1-ാം തീയതി മാമ്മന്‍ മാപ്പിള ഹാളില്‍ രണ്ടാം ഘട്ട ശില്പശാലയും നടത്തി. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ അംഗമായിരുന്ന പത്മഭൂഷണ്‍ ജസ്റിസ്.കെ.റ്റി.തോമസ്, മുന്‍സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരായിരുന്ന ഡോ.ബി.ഇക്ബാല്‍, ഡോ.സിറിയക് തോമസ്, അഭിവന്ദ്യ ഡോ.മാര്‍ തിമോത്തീസ് തിരുമേനി തുടങ്ങി നിരവധി വൈധിക ശ്രേഷ്ഠരും, പ്രഗല്‍ഭമതികളും ഈ ശില്പശാലില്‍ പങ്കെടുത്തു. ഈ രണ്ട് വികസന ശില്പശാലയിലും ഉരിത്തിരിഞ്ഞുവന്ന പൊതുജനങ്ങളുടെയും, വിദഗ്തരുടെയും അഭിപ്രായങ്ങളില്‍ വിലയിരുത്തി ഒരു രൂപരേഖ തയ്യാറാക്കി. അതില്‍ നടപ്പിലാക്കാവുന്ന 99% പദ്ധതികളും ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാന്‍ ഈ കാലയളവിനുള്ളില്‍ത്തന്നെ സാധിച്ചു.