Thursday, 24 March 2011

പ്രധാന നിയമസഭാപ്രവര്‍ത്തനങ്ങള്‍


01. പാമ്പാടി സര്‍ക്കാര്‍ ഹയര്  സെക്കന്ററി സ്കൂള്‍ വിശ്രുത കഥാകാരനായ പൊന്‍കുന്നം വര്‍ക്കിയുടെ സ്മാരകമാക്കി നാമകരണം ചെയ്യണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. 
 


02. ദു:ഖ വെള്ളിയാഴ്ച ദിനത്തിന്‍റെ പ്രധാന്യം കണക്കിലെടുത്ത് മദ്യശാലകള്‍ അടച്ച് വിപണനം ഒഴിവാക്കണമെന്ന് സബ്മിഷനിലൂടെ സഭയില്‍ ഉന്നയിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ദു:ഖ വെള്ളിയാഴ്ച മദ്യനിരോധന ദിവസമായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. 
 


03. പാഠ്യപദ്ധതിയില്‍ യോഗാ ക്ളാസ്സുകള്‍ ഉള്‍പ്പെടുത്തണമെന്നുള്ള സബ്മിഷന്‍ ഗവ: അംഗികരിക്കുകയും അത് അനുസരിച്ച് ഉത്തരവിറക്കുകയും ചെയ്തു. 



 
04. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വികലാംഗര്‍ക്ക് പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി. 



 
05. ഡോക്ടറുന്മാരുടെയും, ആശുപത്രി ജീവനക്കാരുടെയും ആശുപത്രികളുടെയും സുരക്ഷിതത്വത്തിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സബ്മിഷനിലൂടെ ഉന്നയിക്കുകയും ഇവരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ നിയമം കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുപറഞ്ഞു. 
 


06. വള്ളം കളി ഒരു സ്പോട്സ് ഇനമായി കൌണ്‍സിലിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ നിവേദനം നടത്തുകയും കൌണ്‍സില്‍ അത് അംഗീകരിക്കുകയും ചെയ്തു. 
 


07. റബ്ബറിന്റെ അവധിവ്യാപാരം നിരോധിക്കണമെന്ന ആവശ്യം സബ്മിഷനിലൂടെ സഭയില്‍ ഉന്നയിക്കുകയും ആയത് കേരള സര്‍ക്കാര്‍ അംഗികരിക്കുകയും കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 


08. മൂലവട്ടം, കുമാരനല്ലൂര്‍ റെയില്‍വേ മേല്‍പ്പാങ്ങളുടെ അപ്രോച്ച് റോഡിന് ആവശ്യമായ തുക എത്രയും വേഗം അനുവദിക്കണമെന്ന് സബ്മിഷനിലൂടെ ഉന്നയിക്കുകയും അതനിസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 
 


09. കോട്ടയം റെയില്‍വേ സ്റേഷന്‍റെ വികസനത്തിന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരിന്നു. അനൂകലമായ മറുപടി ലഭിക്കുകയും ചെയ്തു. 
 


10. പാട്ട ഭൂമികള്‍ സര്‍ക്കാര്‍ തിരികെ പിടിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍നഷ്ടപ്പെടരുത് എന്ന് ഒരു സബ്മിഷനിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും നഷ്ടപ്പെടുത്തകയില്ലാ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. 
 


11. മംഗലാപുരത്ത് വര്‍ഗ്ഗീയ സംഘട്ടനം ഉണ്ടായപ്പോള്‍ അവിടെ കുടിങ്ങപ്പോയ മലയാളികളായ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും, സര്‍ക്കാര്‍ അതിനുള്ളനടപടികള്‍ എടുക്കുകയും ചെയ്തു. 
 


12. എസ്.എം.ഇ റാഗിംഗില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഉറ പ്പാക്കുവാന്‍ സബ്മിഷനിലൂടെ ആവശ്യപ്പെടുകയും സര്‍ക്കാരിനേക്കൊണ്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ വിധി റദ്ദാക്കുവാനും കഴിഞ്ഞു. 



 
13. നെല്‍കൃഷിക്കാരുടെ പ്രശ്നത്തില്‍ നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിലും വില എത്രയും വേഗം ലഭ്യമാക്കുന്നതിലും സബ്മിഷനിലൂടെ പ്രശ്നം സഭയില്‍ ഉന്നയിക്കുകയും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 
 


14. കോട്ടയത്തെ ഇന്‍ഡോര്‍ സ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന് അടിയന്തിര നടപടികള്‍ ആഴവശ്യപ്പെട്ട് സഭയില്‍ സബ്മിഷനിലൂടെ ഉന്നയിക്കുകയും അനുകൂലമായ മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
 
 


15. ജില്ലയെ ആകെ നടുക്കിയ സംഭവമായിരുന്നു മാര്‍വാടികളുടെ 20 കിലോ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടത്. ഈ കാര്യം സബ്മിഷനിലൂടെ നിയമസഭയില്‍ ഉന്നയിക്കുകയും എസ്.പി.യുടെ നേതൃത്വത്തില്‍ ഒരു സ്പെഷ്യല്‍ ടീമിനെ അന്വേഷത്തിന് ചുമതലപ്പെടുത്തുകയും കുറ്റവാളികളെ എത്രയും വേഗം കസ്റഡിയിലെടുക്കുന്നതിന് കഴിയുകയും ചെയ്തു. 
 


16. ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തും വേമ്പനാട്ട് കായലിലും ഉണ്ടായ മാലിന്യപ്രശ്നം സബ്മിഷനിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 
 


17. എം.ജി.സര്‍വ്വകലാശാലയിലെ ക്രമവിരുദ്ധവും നിയമ വിരുദ്ദവുമായ പ്രവര്‍ത്തനങ്ങളേക്കുറിച്ച് സബ്മിഷനിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ സാധിച്ചു. 
 


18. കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംബന്ധിച്ച കര്‍ഷകര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തിര ധനസഹായം എത്തിക്കെണമെന്ന ആവശ്യം സബ്മിഷനിലൂടെ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിഞ്ഞു. 



 
19. ഏഷ്യാഡ് താരം ചിത്രാ.കെ.സോമനും ദേശീയ ബാസ്ക്കറ്റ് ബോള്‍ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഡിമല്‍ സി മാത്യുവിനും സര്‍ക്കാരില്‍ ജോലി നല്‍കി കേരളത്തില്‍ നിലനിര്‍ത്തണമെന്ന കാര്യം സഭയിലുന്നയിക്കുകയും അനുഭാവപൂര്‍ണ്ണമായ മറുപടു ലഭിക്കുകയും ചെയ്തു. 
 


20. മീനച്ചില്‍ പദ്ധതി ഒന്നാംഘട്ടം നടപ്പിലാക്കുന്നതിനെ കുറിച്ച് സഭയില്‍ സബ്മിഷനിലൂടെ ഉന്നയിക്കുകയും ഒന്നാം ഘട്ടം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. 
 


21. കോട്ടയം കെ.എസ്സ്.ആര്‍.റ്റി.സി ബസ്സ് കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും പുതിയ ബസ്സ് ടെര്‍മിനലും, ഷോപ്പിംഗ് കോംപ്ളക്സും പണിയുന്നതിന് തീരുമാനമാകുകയും ചെയ്തു. 
 


22. വൈക്കം സത്യാഗ്രഹിയും സ്വാതന്ത്യ്ര സമര സേനാനിയും സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകനും അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനുമായി സേവനമനുഷ്ഠിച്ച ശ്രീ.എം.ആര്‍.ജി പണിക്കരുടെ സ്മരണ നിലനിര്‍ത്താന്‍ കോട്ടയം നഗരാതിര്‍ത്തിയില്‍ ഒരു സാംസ്കാരിക നിലയം പണികഴിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം സര്‍ക്കാര്‍ അനുവദിക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 
 


23. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എം.എന്‍.ബ്ളോക്ക് കായല്‍ പാടശേഖരത്തില്‍ മടവീഴ്ചമൂലം കൃഷിനാശമുണ്ടായവര്‍ക്ക് പുറ്ബണ്ട് നിര്‍മ്മിക്കാന്‍ പ്രകൃതിഷോഭ ദുരിതാശ്വാസ നിധിയില്‍നിന്നും തുക അനുവദിക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ അനുവദിക്കുകയും ചെയ്തു.


 
24. കോട്ടയം റവന്യൂ ജില്ലാ കായിക മേള നടക്കുന്നതിനിയില്‍ മേളനടത്തുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ കായിക അധ്യാപകന്‍ ശ്രീ.ബാബുജോസ് വാഹനമിടിച്ച് മരിച്ചു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ 1 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
 
 


25. കോട്ടയം -കുമരകം റോഡ് വീതികൂട്ടലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ ഫാസ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
 
 


26. വടവാതൂരിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരുകയും അതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
 
 


27. ജലാഗതാഗത വകുപ്പിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ കോട്ടയം-ആലപ്പുഴ റൂട്ടിലെ ഇരുമ്പ് ബോട്ടിന്റെ ശോചനിയാവസ്ഥയും, കോടിമത ജെട്ടിയില്‍ ഓഫീസ് സ്റേഷന്റെ ആവശ്യവും സംബന്ധിച്ച് സബ്മിഷന്‍ സഭയില്‍ അവതരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടി റൂട്ടില്‍ ഇരുമ്പ് ബോട്ട് മാറ്റി തടി ബോട്ട് ഇടുന്നതിനും, കോടിമതയില്‍ ഓഫീസ് സ്റേഷന്‍ ഉടന്‍ അനുവദിക്കുമെന്നും ഗതാഗത വകുപ്പ്മന്ത്രി ഉറപ്പ് നല്‍കി.
 



 
28. വിദ്യാഭ്യാസ വായ്പയുടെ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സബ്മിഷന്‍ അവതരിപ്പിച്ചു. 
 


29. അവധി ദിവസങ്ങളില്‍ ഗവണ്‍മെന്‍റ സ്കൂളുകള്‍ വാടകയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. 



 
30. കേരളത്തിലെ മെഡിക്കല്‍കോളേജുകളിലും, ജില്ലാ ആശുപത്രികളിലും ബ്ളഡ്ബാങ്ക്24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണെന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍ അവതരിപ്പിച്ചു.


 
31. മീനച്ചിലാറിലെയും, സമീപ പ്രദേശങ്ങളിലെ തോടുകളിലെയും പടിഞ്ഞാറന്‍ മേഖലയിലെ കനാലുകളിലെയും മാലിന്യം നീക്കണമെന്നും, പ്രസ്തുത പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സബ്മിഷന്‍ അവതരിപ്പിച്ചു 



 
32. പ്രശസ്ത സിനിമാതാരം ഗിന്നസ്പക്രുവിനെ ആക്രമിച്ച സംഭവം സഭയില്‍ സബ്മിഷനായി ഉന്നയിച്ചു. പ്രതികളുടെ പേരില്‍ നിയമാനുസൃതമായ നടപടികള്‍ എടുപ്പിച്ചു.
 
'

33. കോട്ടയം നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ച സഭയില്‍ ഉന്നയിക്കുകയും സ്പെഷ്യല്‍ ടീമിനെ വെച്ച് കേസ് അന്വേഷിപ്പിച്ച് പ്രതികിളെ പിടികൂടുകയും ചെയ്തു.
 



 
34. ട്രാവന്‍കൂര്‍സിമന്റിന്റെ റോമെറ്റീരിയല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉല്പാദനം നിലച്ച പ്രശ്നം സഭയില്‍ ഉന്നയിക്കുകയും ഗവണ്‍മെന്റിനെ ഇടപെടുത്തുകയും ചെയ്തിട്ടുണ്ട്..
 
 


35. കാഞ്ഞിരം പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍ സഭയില്‍ ഉന്നയിക്കുകയും ഗവണ്‍മെന്റ് അനുകൂലമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
 
 


36. കുമരകം ആശുപത്രി സി.എച്ച്.സി യായി അപ്പ്ഗ്രേഡ് ചെയ്യാന്‍ സബ്മിഷനിലൂടെ ആവശ്യപ്പെടുകയും അപ്പ്ഗ്രേഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
 
 


37. തരിശായിട്ടിരുക്കുന്ന മെത്രാന്‍കായല്‍ ഉള്‍പ്പടെയുളളവ കൃഷിയോഗ്യമാക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 



 
38. വിജയപുരം പഞ്ചായത്തില്‍ മാവേലിസ്റോര്‍ തുടങ്ങണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും ടി പഞ്ചായത്തിലെ മാങ്ങാനത്ത് മാവേലി സ്റോര്‍ ആരംഭിക്കുകയും ചെയ്തു. 
 


39. അപകടത്തില്‍ മരണമടഞ്ഞ ശബരിമല തീര്‍ത്ഥാടകരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെടുകയും ധനസഹായം നല്‍കുകയും ചെയ്തു.
 



 
40. പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാത്തവലവന്‍മാരെ അറസ്റുചെയ്യണമെന്ന് സബ്മിഷനിലൂടെ ഉന്നയിക്കുകയും, അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
 
 


41. മണര്‍കാട് പള്ളിയിലെ മോഷണത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍ ഉന്നയിച്ചു.
 
 


42. റെയില്‍വേ ജനറല്‍ ടിക്കറ്റ് പുന:സ്ഥാപിക്കണമെന്ന് ആവശപ്പെട്ടു സബ്മിഷന്‍ ഉന്നയിക്കുകയും ടിക്കറ്റ് പുന:സ്ഥാപിക്കുകയും ചെയ്തു.
 
 


43. ജൂനിയര്‍ റെഡ്ക്രോസിന്റെ ഗ്രേസ് മാര്‍ക്ക് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍ അവതരിപ്പിച്ചു.
 
 


44. അഭയ കേസിലെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച എസ്.ഐ. വര്‍ഗ്ഗീസിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍ അവതരിപ്പിച്ചു. 
 


45. കോട്ടയം മണഡ്ലത്തിലെ കുടിവേള്ളം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വകരിക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
 
 


46. 08.02.2011-ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത എണ്ണ ടാങ്കറിലെ മലയാളികളായ കോട്ടയം ചുങ്കം സ്വദേശി ഹരി.സി.നായര്‍, കൊയിലാണ്ടി നമ്പ്രത്ത് സ്ദേശി വിജേഷ്, കാഞ്ഞങ്ങാട് സ്വദേശി ഫാസില്‍ എന്നിവരെ രക്ഷപ്പെടുത്തുന്നതിന് അടിയന്തിര നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കണമെന്ന് സബ്മിഷനിലൂടെ ഉന്നയിക്കുകയും ഈ ആവശ്യം കേന്ദത്തന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
 
 


47. കിളിരൂര്‍ സ്തീ പീഡനത്തിന് ഇരയായ ശാരി.എസ് നായരുടെ അനാഥയായ മകള്‍ സ്നേഹ.എസ്.നാഥിന്റെ വിദ്യാഭ്യാസ ചിലവിനായി സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും ധനസഹായം നല്‍കണമെന്ന് ഈ സബ്മിഷനിലൂടെ ആവശ്യപ്പെടുകയും സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും 2 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു