Thursday, 24 March 2011

വികസന പ്രവര്‍ത്തനങ്ങള്‍


പൊതുമരാമത്ത് പാലങ്ങള്‍

 
ഈ കാലയളവില്‍ ചെറുതും വലുതുമായ 14 പാലങ്ങള്‍ക്കായി 53 കോടി രൂപ ചെലവഴിച്ചു. ഇതില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ തന്നെ ചരിത്ര സംഭവമായി മാറിയ കാരാപ്പുഴ പാലമാണ്. പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്ക്ടൗണുമായി ബന്ധപ്പെടാനുള്ള  ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളില്‍ ഒന്നാണ് കാരാപ്പുഴ പാലം. 2010 ഡിസംബര്‍ മാസം 15-ാം തീയതി ആരംഭിച്ച പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 200 ലക്ഷത്തോളം രൂപ ചെലവഴിച്ച് 74 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചു. അതിന് ഈ പ്രദേശത്തെ ജനങ്ങള്‍ പ്രത്യേക അനുമോദന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി ഒരു ഉത്സവാഘോഷമായാണ് അവര്‍ കൊണ്ടാടിയത്. അതുപോലെതന്നെ പ്രധാനപ്പെട്ട ഒരുപാലമാണ് തൂമ്പില്‍പ്പാലം. 07.08.2009-ല്‍ പണി പൂര്‍ത്തീകരിച്ച് ഈ പാലം ഉദ്ഘാടനം ചെയ്തു. ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്‍റെ പണി പൂര്‍ത്തീകരിച്ചത്. ഇതുകൂടാതെ മൂലേടം റെയില്‍വേ മേല്‍പ്പാലം ആര്‍.ബി.ഡി.സി. ഏറ്റെടുത്ത് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കോട്ടയം മുന്‍സിപ്പാലിറ്റിയുടേയും തിരുവാര്‍പ്പ് പഞ്ചായയത്തിനേയും ബന്ധിപ്പിക്കുന്നതിന് മീനച്ചിലാറിന് കുറുകെ ഒരു കാര്‍ട്ടബിള്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ റിവര്‍മാനേജ്മെന്‍റ് ഫണ്ടില്‍നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. ഈ പാലത്തിന്‍റെ ശിലാസ്ഥാപനം 05.02.2011-ല്‍ നടത്തി പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് അടുത്തകാലത്ത് വിവിധ ജില്ലയില്‍ തോണി അപകടങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഉപയോഗിക്കുന്ന കടവുകളില്‍ തൂക്ക് പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ താഴത്തങ്ങാടിയിലെ അറുപുഴ-കുമ്മനം കടവിലാണ് നടപ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പാലത്തിന്‍റെ ശിലാസ്ഥാപനം 22.02.2011-ല്‍ കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ.കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വട്ടമൂട് പാത്തിന്‍റെ സ്ഥലം ഏറ്റെടുപ്പ് പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതുകൂടാതെ കാഞ്ഞിരം പാത്തിന് 1415 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തിരുവാതുക്കല്‍ ഇല്ലിക്കല്‍ റോഡിലുളള കലുങ്കുകള്‍ വീതി കുട്ടി നിര്‍മ്മിക്കുന്നതിനുള്ള ജോലികള്‍ നടന്നു വരുന്നു.