Friday, 29 April 2011
Saturday, 16 April 2011
തിരക്കൊഴിയാതെ സ്ഥാനാര്‍ഥികള്‍; കണി ഒരുക്കാനുള്ള തിരക്കില്‍ കുടുംബാംഗങ്ങള്‍
Posted on: 15-Apr-2011 01:20 AM


http://deshabhimani.co.in/newscontent.php?id=3528
Thursday, 14 April 2011
Wednesday, 13 April 2011
Monday, 11 April 2011
Sunday, 10 April 2011
കോട്ടയത്തിന്റെ മനസ്സില്‍ വാസവന് മാത്രം
കോട്ടയം: അത്യാഹിതം നടന്നെന്ന് കേട്ടാല്‍ പിന്നെ എത്രയും വേഗം അവിടെത്തണം. തെരഞ്ഞെടുപ്പ് പ്രചാരണമെല്ലാം അതിനുശേഷം. ആപത്ഘട്ടങ്ങളില്‍ കോട്ടയത്തിന്റെ ജനപ്രതിനിധി വി എന്‍ വാസവന് അങ്ങനെയാണ്. ശനിയാഴ്ച രാവിലെ ഫാക്ട്കടവില്നിന്നാരംഭിച്ച പര്യടനം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്രാമ്പിക്കടവില് എത്തി. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ മൂര്‍ധന്യത്തില്‍ നില്ക്കുമ്പോള് കോട്ടയത്തുനിന്നൊരു ഫോണ്‍കോള്‍. പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പറന്നിറങ്ങിയപ്പോള്‍ നല്ലയിടയന് പള്ളിമുറ്റത്തെ പന്തല്‍ തകര്‍ന്നുവീണ് അപകടം സംഭവിച്ചെന്ന്്. ഉടനെ പര്യടനം നിര്‍ത്തി കോട്ടയത്തേക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും മറ്റ് നടപടികള്‍ക്കും എംഎല്‍എയുടെ കരങ്ങളെത്തി. തുടര്‍ന്ന് പള്ളി അധികൃതരുമായി സംസാരിച്ച് അനന്തരനടപടികള്‍ തീരുമാനമാക്കി മടക്കം. പര്യടനത്തിന്റെ സമയമേറെ അപഹരിച്ചെങ്കിലും വാസവന് അതൊന്നും പ്രശ്നമല്ല. പൊതുപര്യടനത്തിന്റെ അവസാനദിവസമായിരുന്നു ശനിയാഴ്ച. 56 സ്വീകരണകേന്ദ്രങ്ങളില്‍ എത്തണം. തിരക്കിട്ട പര്യടനം. ചെല്ലുന്നിടത്തെല്ലാം നല്ല ജനക്കൂട്ടം. അതില്‍ കര്‍ഷകരുണ്ട്, തൊഴിലാളികളുണ്ട്, യുവാക്കളുണ്ട്... ഇത് വെറും സ്നേഹപ്രകടനമല്ല. ഓരോരുത്തരും അറിഞ്ഞുനല്‍കുന്ന ആത്മാര്‍ഥമായ ആദരം. വി എന്‍ വാസവന് വേണ്ടി ചെറുപൂരം ഒരുക്കിയിരിക്കുകയാണ് പലയിടങ്ങളിലും. ചില കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കും ആദ്യം ഒരമ്പരപ്പ്. ഇവിടെന്താ ഉത്സവമോ? പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട്, കോട്ടയം നഗരസഭയുടെ നാട്ടകം, കാരാപ്പുഴ, തിരുവാതുക്കല്‍ പ്രദേശങ്ങളില്‍ രാജകീയ വരവേല്‍പ്പ്. വര്‍ഷത്തില്‍ ഒരിക്കല്‍ തെളിക്കാറുള്ള കാര്‍ത്തികവിളക്ക് തെളിയിച്ചാണ് വെള്ളിയാഴ്ച രാത്രി കുമാരനല്ലൂരുകാര് വി എന്‍ വാസവനെ വരവേറ്റത്. മുത്തുക്കുടയുടെയും വാദ്യഘോഷങ്ങളുടെയും തീവെട്ടിയുടെയും അകമ്പടി... കുമാരനല്ലൂര്‍ ക്ഷേത്രത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് എത്തിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് വി എന്‍ വാസവന്റെ പ്രതിജ്ഞ. കഴിഞ്ഞ അഞ്ചുവര്‍ഷം നാടിന്റെ വികസനത്തിനായി പ്രയത്നിച്ചതിനുള്ള ജനങ്ങളുടെ നന്ദിപ്രകടനമായി മാറുകയായിരുന്നു അവസാന ദിവസത്തെ പര്യടനം. മുളയ്ക്കാച്ചിറ, പാലമൂട്, തുണ്ടിയില്‍, ലക്ഷംവീട്, ആക്കുളം, പോളച്ചിറ എന്നീ നിശ്ചിതകേന്ദ്രങ്ങള്ക്കു പുറമെ വഴിനീളെ നാട്ടുകാര്‍ സ്വീകരണം ഒരുക്കി. അറയ്ക്കല്‍, വാലയില്ക്കടവ്, സ്രാമ്പിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിയപ്പോള്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അകമ്പടിയായി. വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് പള്ളം ബോര്‍മ്മക്കവലയില്‍ എത്തിയ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും നാട്ടകം പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ പി കെ ഗോപാലന്ചേട്ടന് വിപ്ലവഗാനം പാടി സാരഥിയെ വരവേറ്റു. പുളിമൂട് കവലയില്‍ എത്തിയപ്പോള്‍ സമയം മൂന്ന്. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലാട് ഹരിജന്‍ കോളനിയിലേക്ക്. കാരാപ്പുഴക്കാരും ഉത്സവമൊരുക്കി കാത്തിരിക്കുകയായിരുന്നു. കാരാപ്പുഴ പാലം തുറന്നുകൊടുത്ത ദിവസം തന്നെ ഇത് കണ്ടതാണ്. സ്ഥാനാര്‍ഥി എത്തിയപ്പോള്‍ ജനക്കൂട്ടം നിയന്ത്രണാതീതം. ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായ കാരാപ്പുഴ പാലം വെറും 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ജനനേതാവിന് എങ്ങനെ സ്വീകരണമൊരുക്കണമെന്നതിന്റെ വേവലാതി. സ്ത്രീകള്‍ ആരതി ഉഴിഞ്ഞ് നിറകുംഭം നല്കി മാലയിട്ട് സ്വീകരിച്ചപ്പോള്‍ ഹാരമണിയിക്കാന്‍ മറ്റുള്ളവരുടെ തിക്കുംതിരക്കും. പാണംപടിയില്‍ എത്തുമ്പോള്‍ പുലികളിയും മഹാബലിയും റെഡി. പതിനാറില്‍ചിറയില്‍ മയിലാട്ടത്തിന്റെ അകമ്പടി. കരിമ്പില്‍പ്പടി, പച്ചിലക്കരി എന്നിവിടങ്ങള്‍ക്കു ശേഷം തിരുവാതുക്കലില്‍. ഇവിടെനിന്ന് പ്രകടനമായി മാന്താറ്റിലേക്ക്. വഴിനീളെ മണ്‍ചിരാതുകള്‍ കണ്‍തുറന്നു. കോട്ടയത്തിന്റെ അടുത്ത പ്രതിനിധിയും വി എന്‍ വാസവന് തന്നെയെന്ന് അരക്കിട്ടുറപ്പിച്ച് വെടിക്കെട്ടോടെ ആകാശത്ത് ദൃശ്യവിസ്മയം തീര്‍ത്ത് നാലുനാളത്തെ പടയോട്ടത്തിന് സമാപനം.
കേന്ദ്രത്തിന്റെ അഴിമതിക്കഥകള്‍ നിരത്തി യെച്ചൂരി ആവേശമായി
കോട്ടയം: നാവില്‍നിന്നുതിരുന്ന ഓരോ വാക്കുകള്‍ക്കും കാതോര്‍ത്ത് ജനക്കൂട്ടം. അന്നം മുട്ടിക്കുകയും അഴിമതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ചാട്ടുളി പോലെ വിമര്‍ശനങ്ങള്‍ തൊടുക്കുമ്പോള്‍ സദസ്സില്‍നിന്ന് നീണ്ട കരഘോഷം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും പ്രധാനമന്ത്രിക്കും ചുട്ട മറുപടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ രാജ്യം നേരിടുന്ന വെല്ലുവിളിയും ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷഭരണം തുടരേണ്ടതിന്റെ അനിവാര്യതയിലേക്കും ജനങ്ങളെ നയിച്ചു. ജില്ലയിലെ ആദ്യകേന്ദ്രമായ മണര്‍കാട് കവലയില്‍നിന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ വേദിയിലേക്ക്. മലയാളത്തില്‍ തുടങ്ങിയ സംസാരം സദസ്സിലുളളവരുടെ അനുമതിയോടെ ഇംഗ്ലീഷിലേക്ക് വഴിമാറി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ അക്കമിട്ട് നിരത്തി സദസ്സിനെ കീഴടക്കി. നീണ്ട കരഘോഷങ്ങള്‍ക്കൊടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്വസ്വലരാകാന്‍ ആഹ്വാനം. മണര്‍കാട് നടന്ന സമ്മേളനത്തില്‍ കെ എം രാധാകൃഷ്ണന് അധ്യക്ഷനായി.ടി ആര് രഘുനാഥന് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ജില്ലാക്കമ്മിറ്റിയംഗങ്ങളായ അഡ്വ. റെജി സക്കറിയ, കെ സി ജോസഫ്, പുതുപ്പളളി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സുജ സൂസന് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കോട്ടയം തിരുനക്കര മൈതാനത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് ആവേശമായി യെച്ചൂരി എത്തി. സ്ത്രീകളും യുവാക്കളും തൊഴിലാളികളുമടക്കം ആയിരങ്ങളെ ആവേശത്തിലാക്കി വിശദമായ പ്രസംഗം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പ്രായം കൂടിയെന്നു പറഞ്ഞ രാഹുല്‍ഗാന്ധിക്ക് മറുപടി നല്കിയപ്പോള് ആള്‍ക്കൂട്ടം കരഘോഷം മുഴക്കി. യോഗത്തില്‍ അഡ്വ. വി ബി ബിനു അധ്യക്ഷനായി. പി ജെ വര്‍ഗീസ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്, ജില്ലാകമ്മിറ്റിയംഗം പ്രൊഫ. എം ടി ജോസഫ്, ജിമ്മി ജോര്‍ജ്ജ്, പി കെ ആനന്ദക്കുട്ടന്, പ്രൊഫ. ഇ പി മാത്യു, രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. രണ്ട് മണിക്കൂറിലധികം താമസിച്ചിട്ടും തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ കുമരകത്ത് എത്തി. ഇരുള് വീണിട്ടും ആവേശം ഒട്ടും ചോരാതെ സ്ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. ഒടുവില്‍ മുദ്രാവാക്യങ്ങളുടെ പ്രകമ്പനത്തിനിടയില്‍ സദസ്സിലേക്ക്. ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സുരേഷ് കുറുപ്പ് തന്റെ സുഹൃത്തും സഖാവുമാണെന്ന് പറഞ്ഞ് വേദിയെ കൈയ്യിലെടുത്തു. തുടര്‍ന്ന് യുഡിഎഫിനെ വിമര്‍ശിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ വിലയിരുത്തിയും പ്രസംഗം നീണ്ടു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ പരിഭാഷകനായി. കുമരകത്ത് നടന്ന യോഗത്തില്‍ ഇ കെ ശശി അധ്യക്ഷനായി. കെ എം ശാമുവല്‍, ഷാജി കോണത്താറ്റ്, പി ജി ദേവദാസ്, ധന്യ സാബു, വി എസ് സുഗേഷ് എന്നിവര്‍ സംസാരിച്ചു. കെ എന്‍ രവി സ്വാഗതവും വി ജി ശിവദാസ് നന്ദിയും പറഞ്ഞു.
Saturday, 9 April 2011
Friday, 8 April 2011
Thursday, 7 April 2011
Wednesday, 6 April 2011
Tuesday, 5 April 2011
Monday, 4 April 2011
Sunday, 3 April 2011
Saturday, 2 April 2011
Subscribe to:
Posts (Atom)